എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
രക്ത്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല ക്കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവിള്‍
പാതിക്കാള്‍ വിറകൊള്‍വതു കാണാം
ഒഴിഞ്ഞ കൂരയിള്‍ ഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
സ്മരണകുടീരങ്ങള്‍ പെരുകുംബോള്‍
പുത്രന്‍ ബലിവഴിയെ പോകുംബോള്‍
മാത്രുവിലാപത്താരാട്ടിന്‍
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിള്‍ പെരുമഴയായ് പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
പൊട്ടിയ താലിചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശ പട്ടിണി പടികേറുംബോള്‍
പുറകിലെ മാവിള്‍ കയറുകള്‍ കാണാം
തറയിലൊരിലയിലൊരള്‍പ്പം ചോരയിള്‍
കൂനനുറുംബിര തേടള്‍ കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
പിഞ്ചു മടികുത്തന്‍പതുപേര്‍ ചെര്‍ന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകള്‍ കാണാം
തെരുവിള്‍ സ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം
അരികിള്‍ ശീമ കാറിന്നുള്ളിള്‍
സുകശീതള മൃതു മാറിന്‍ ചൂരിള്‍
ഒരുശ്വാനന്‍ പാള്‍ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
തിണ്ണയിലന്‍ബതു കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ് പായ്‌വ്വതുകാണാം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
കിളിനാദം ഗതകാലം കനവിള്‍
നുണയും മൊട്ടകുന്നുകള്‍ കാണാം
കുത്തി പായാന്‍ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപാടില്ലാ
കൂറ്റന്‍ കുഴികള്‍ കുപ്പത്തറകള്‍
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം
ഒരാളൊരിക്കള്‍ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കള്‍ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
ഒരാളൊരിക്കള്‍ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കള്‍ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചകള്‍
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്കള്‍
ഇടയന്‍ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകള്‍ വേണം കണ്ണടകള്‍ വേണം